1ദിനവൃത്താന്തം-21
ഈ അദ്ധ്യായത്തിലെ പദങ്ങളോ, വാക്യങ്ങളോ തിരയുക 1 അനന്തരം സാത്താന്‍ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു. 2 ദാവീദ് യോവാബീനോടും ജനത്തിന്റെ പ്രഭുക്കന്മാരോടുംനിങ്ങള്‍ ചെന്നു ബേര്‍-ശേബമുതല്‍ ദാന്‍ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാന്‍ അറിയേണ്ടതിന്നു…
