അദ്ധ്യായം 20
മഗ്ദാലക്കാരത്തി മറിയ കല്ലറ വാതിൽക്കൽ നിന്ന് കല്ല് നീങ്ങിയിരിക്കുന്നത് പത്രോസിനെയും മറ്റേ ശിഷ്യനെയും അറിയിക്കുന്നു. അവർ കല്ലറയ്ക്കൽ എത്തുന്നു.
യേശു മഗ്ദലക്കാരത്തി മറിയയ്ക്കു പ്രത്യക്ഷനാവുന്നു.
യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാവുന്നു.
യേശു തോമാസ് ഉൾപ്പെടെ പിന്നെയും ശിഷ്യന്മാർക്കു പ്രത്യക്ഷനാവുന്നു.
ചോദ്യങ്ങൾ?
1) ശീമോൻ പത്രോസിനോടും യേശുവിനു പ്രീയനായ മറ്റേ ശിഷ്യനോടും യേശുവിനെ കല്ലറയിൽ നിന്നും എടുത്തുകൊണ്ടുപോയി എന്നറിയിച്ചതാര്?.
ഉ. വാക്യം 1,2 മഗ്ദലക്കാരത്തി മറിയ
2) മറിയ യേശുവിനെ കണ്ട് അവൻ ആരാണെന്നാണ് വിചാരിച്ചത്?.
ഉ. വാക്യം. 15 തോട്ടക്കാരൻ
3) കർത്താവ് ഉയിർത്തെഴുന്നേറ്റ വാർത്ത ശിഷ്യന്മാരെ അറിയിപ്പാൻ കർത്താവ് ആരെയാണ് നിയോഗിച്ചത്?.
ഉ. വാക്യം 17 മഗ്ദലക്കാരത്തി മറിയയെ
4) യേശു ശിഷ്യന്മാരുടെ മേൽ ഊതി എന്ത് കൈക്കൊൾവാൻ ആണ് പറഞ്ഞത്?.
ഉ. വാക്യം 22 പരിശുദ്ധാത്മാവിനെ.
5) യേശു ആദ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി എത്ര ദിവസം കഴിഞ്ഞാണ് തോമസിന് പ്രത്യക്ഷനായത്?.
ഉ. വാക്യം 26 എട്ട് ദിവസം.
വ്യക്തികൾ
യേശു
മറിയ
മറിയയുടെ കൂടെയുള്ള സ്ത്രീകൾ
ശിഷ്യന്മാർ
ദൂതന്മാർ
സ്ഥലങ്ങൾ
സമയം
മറ്റുള്ളവ