അദ്ധ്യായം 14
യേശു തന്റെ ശിഷ്യന്മാർക്കു ദൈവഭവനത്തിൽ സ്ഥലം ഒരുക്കുവാൻ പോകുന്നു. യേശുവിനെ കാണുന്നവൻ ദൈവത്തെയും കണ്ടിരിക്കുന്നു.
1 നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.
സത്യത്തിന്റെ ആത്മാവ് എന്ന കാര്യസ്ഥൻ
11 ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ.
12 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും.
13 നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.
14 നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.
15 നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.
16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
18 ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.
19 കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.
20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.
യേശുവിനെ സ്നേഹിക്കുന്നവർ അവന്റെ വചനം പ്രമാണിക്കുന്നു.
21 എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.
പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ.
25 ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
ചോദ്യങ്ങൾ?
1) “കർത്താവേ നീ എവിടെ പോകുന്നു എന്ന് ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും.” എന്ന് യേശുവിനോടു ചോദിച്ചതാരാണ്?.
ഉ. വാക്യം 5. തോമാസ്.
2) “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് കാണിച്ചുതരേണം എന്നാൽ ഞങ്ങൾക്ക് മതി” എന്ന് പറഞ്ഞത് ആരാണ്?.
ഉ. വാക്യം. 8. ഫിലിപ്പോസ്.
3) വാക്യം. 17 ആരെക്കുറിച്ച് പറയുന്നു?.
ഉ. വാക്യം. 16. സത്യത്തിന്റെ ആത്മാവിനെക്കുറിച്ചു.
4) ആരാണ് യേശുവിനോടു “കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നത് ” എന്ന് ചോദിച്ചത്?.
ഉ. വാക്യം. 22. ഈസ്കര്യോത്താവല്ലാത്ത യൂദാ.
5) പിതാവ് ആരുടെ നാമത്തിലാണ് പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥനെ അയക്കുന്നത്?.
ഉ. വാക്യം. 26 യേശുവിന്റെ നാമത്തിൽ.
വ്യക്തികൾ
യേശു
ശിഷ്യന്മാർ
സ്ഥലങ്ങൾ
സമയം
മറ്റുള്ളവ