അദ്ധ്യായം 12
രൂപരേഖ
- മറിയ യേശുവിൻറെ കാലിൽ സ്വച്ഛജടാമാംസി തൈലം പൂശുന്നു. യൂദാസ് കുറ്റം പറയുമ്പോൾ യേശു മറിയയെ അനുകൂലിക്കുന്നു.
- ലാസർ നിമിത്തം അനേക യഹൂദന്മാർ യേശുവിൽ വിശ്വസിക്കുന്നു. ലാസറിനെയും കൊല്ലുവാൻ മഹാപുരോഹിതന്മാർ ആലോചിക്കുന്നു.
- യേശു ചെറു കഴുത പുറത്തു കയറി യെരൂശലേമിലേക്കു വരുന്നു. ജനം ഹോശന്ന എന്ന് ആർക്കുന്നു. പരീശന്മാരുടെ നിരാശ.
- പെരുന്നാളിൽ നമസ്ക്കരിപ്പാൻ വന്ന യവനന്മാർ യേശുവിനെ കാണുവാൻ ആഗ്രഹിക്കുന്നു. യേശു തൻറെ മരണത്തെ സൂചിപ്പിക്കുന്നു.
- യേശുവിൻറെ പ്രാർത്ഥനക്ക് സ്വർഗ്ഗത്തിൽ നിന്ന് മറുപടി ഉണ്ടാകുന്നു. പുരുഷാരം യേശുവിനോട് മനുഷ്യപുത്രൻ ആർ എന്ന് ചോദിക്കുന്നു.
- ജനത്തിന്റെ അവിശ്വാസവും അതിന്റെ കാരണവും.
- യേശുവിനെ വിശ്വസിക്കുന്നവർക്ക് ലോകത്തു വെളിച്ചം ഉണ്ട്. വിശ്വസിക്കാത്തവർ ദൈവത്താൽ ന്യായം വിധിക്കപ്പെടുന്നു.
മറിയ യേശുവിൻറെ കാലിൽ സ്വച്ഛജടാമാംസി തൈലം പൂശുന്നു. യൂദാസ് കുറ്റം പറയുമ്പോൾ യേശു മറിയയെ അനുകൂലിക്കുന്നു.
ലാസർ നിമിത്തം അനേക യഹൂദന്മാർ യേശുവിൽ വിശ്വസിക്കുന്നു. ലാസറിനെയും കൊല്ലുവാൻ മഹാപുരോഹിതന്മാർ ആലോചിക്കുന്നു.
യേശു ചെറു കഴുത പുറത്തു കയറി യെരൂശലേമിലേക്കു വരുന്നു. ജനം ഹോശന്ന എന്ന് ആർക്കുന്നു. പരീശന്മാരുടെ നിരാശ.
പെരുന്നാളിൽ നമസ്ക്കരിപ്പാൻ വന്ന യവനന്മാർ യേശുവിനെ കാണുവാൻ ആഗ്രഹിക്കുന്നു. യേശു തൻറെ മരണത്തെ സൂചിപ്പിക്കുന്നു.
യേശുവിൻറെ പ്രാർത്ഥനക്ക് സ്വർഗ്ഗത്തിൽ നിന്ന് മറുപടി ഉണ്ടാകുന്നു. പുരുഷാരം യേശുവിനോട് മനുഷ്യപുത്രൻ ആർ എന്ന് ചോദിക്കുന്നു.
ജനത്തിന്റെ അവിശ്വാസവും അതിന്റെ കാരണവും.
യേശുവിനെ വിശ്വസിക്കുന്നവർക്ക് ലോകത്തു വെളിച്ചം ഉണ്ട്. വിശ്വസിക്കാത്തവർ ദൈവത്താൽ ന്യായം വിധിക്കപ്പെടുന്നു.
ചോദ്യങ്ങൾ?
1)യേശു പെസഹായ്ക്കു എത്ര ദിവസം മുമ്പാണ് ബേഥാന്യക്ക് വന്നത്?.
ഉത്തരം. വാക്യം. 1 ആറ് ദിവസം
2) യേശുവിനു പുരുഷാരം ഹോശന്നാ പാടിയത് എന്ത് എടുത്തും കൊണ്ടാണ്?.
ഉത്തരം. വാക്യം. 13 ഈന്തപ്പനയുടെ കുരുത്തോല എടുത്തും കൊണ്ട്.
3) ആരൊക്കെയാണ് യേശുവിൻറെ അടുക്കൽ വന്നു യവനന്മാർക്കു തന്നെ കാണണം എന്ന് അറിയിക്കുന്നത്?.
ഉത്തരം. വാക്യം. 22 ഫിലിപ്പോസും അന്ത്രെയോസും.
4) യേശുവിനു ശുശ്രുഷ ചെയ്യുന്നവരെ ആരാണ് മാനിക്കുന്നത്?.
ഉത്തരം. വാക്യം. 26 പിതാവാം ദൈവം.
5) യേശുവിൻറെ പ്രാർത്ഥനയ്ക്ക് സ്വർഗ്ഗത്തിൽ നിന്നുള്ള മറുപടി കേട്ട് പുരുഷാരം എന്താണ് പറഞ്ഞത്?.
ഉത്തരം. വാക്യം. 29 ചിലർ ഇടി ഉണ്ടായി എന്നും. ചിലർ ദൈവ ദൂതൻ അവനോട് സംസാരിച്ചു എന്നതും പറഞ്ഞു.
6) എന്ത് കൊണ്ടാണ് വിശ്വസിച്ച പ്രമാണികളിൽ പലരും യേശുവിനെ ഏറ്റു പറയാതിരുന്നത്?.
ഉത്തരം. വാക്യം. 42 പള്ളി ഭ്രഷ്ടർ ആകാതിരിക്കാൻ.
വ്യക്തികൾ
യേശു
മാർത്ത
മറിയ
ലാസർ
ശിഷ്യന്മാർ
യഹൂദന്മാർ
മഹാപുരോഹിതന്മാർ
പരീശന്മാർ
യവനന്മാർ
സ്ഥലങ്ങൾ
ബെഥാന്യ
യെരുശലേം
സമയം
മറ്റുള്ളവ