അദ്ധ്യായം 18
കെദ്രോൻ തോട്ടിന് അക്കരെയുള്ള തോട്ടത്തിൽ വച്ച് യൂദാ; യേശുവിനെ ചേവകർക്കു കാട്ടിക്കൊടുക്കുന്നു.
യേശുവിനെ ഹന്നാവിന്റെ മുമ്പിൽ ഹാജരാക്കുന്നു.
ചേവകരിൽ ഒരുവൻ യേശുവിന്റെ കന്നത്തടിക്കുന്നു.
യേശു കയ്യഫവിന്റെ അടുക്കൽ. പത്രോസ് യേശുവിനെ മൂന്നാം വട്ടവും തള്ളിപ്പറയുന്നു.
യേശു പീലാത്തോസിന്റെ മുമ്പാകെ.
ചോദ്യങ്ങൾ?
1) ശിഷ്യന്മാരിൽ ആരാണ് മഹാപുരോഹിതന്റെ ദാസനെ വെട്ടി വലതു കാത് അറുത്തു കളഞ്ഞത്?.
ഉ. വാക്യം. 10 ശീമോൻ പത്രോസ്.
2) കാതറുക്കപ്പെട്ട മഹാപുരോഹിതന്റെ ദാസന്റെ പേരെന്ത്?.
ഉ. വാക്യം. 11 മല്ക്കൊസ്.
3) യേശുവിനെ പിടിച്ചുകെട്ടി ഒന്നാമത് ആരുടെ അടുക്കൽ ആണ് കൊണ്ടുപോയത്?.
ഉ. ക്യാം. 13 ഹന്നാവ്.
4) പത്രോസ് ഒന്നാം വട്ടം യേശുവിനെ തള്ളിപ്പറയുന്നത് ആരുടെ മുമ്പിലാണ്?.
ഉ. വാക്യം.17 വാതിൽ കാക്കുന്ന ബാല്യകാരത്തിയുടെ മുമ്പിൽ.
5) യേശുവിനെ എപ്പോഴാണ് കയ്യഫാവിന്റെ അടുക്കൽ നിന്ന് ആസ്ഥാനത്തേക്ക് കൊണ്ടുപോയത്?.
ഉ. വാക്യം. 28 പുലർച്ചയ്ക്കു.
6) യേശുവിനെ ആസ്ഥാനത്തേക്ക് കൊണ്ട് വന്നവർ എന്തുകൊണ്ടാണ് അതിനകത്തു കടക്കാഞ്ഞത്?.
ഉ. വാക്യം. 28 തങ്ങൾ അശുദ്ധമാകാതെ പെസഹാ കഴിപ്പാൻ.
7) എന്തുകൊണ്ടാണ് യഹൂദന്മാർ തങ്ങളുടെ ന്യായപ്രമാണ പ്രകാരം യേശുവിനെ വിധിക്കാതെ; വിധിയ്ക്കായി പീലാത്തോസിന്റെ അടുക്കൽ കൊണ്ടുവന്നത്?.
ഉ. വാക്യം. 31 മരണ ശിക്ഷയ്ക്കുള്ള അധികാരം അവർക്കു ഇല്ലാത്തതിനാൽ.
8) യേശു എന്തിനായിട്ടു ജനിച്ചു; എന്തിനായിട്ടു ലോകത്തിൽ വന്നിരിക്കുന്നു?.
ഉ. വാക്യം. 37 സത്യത്തിനു സാക്ഷി നിൽക്കേണ്ടതിന് ജനിച്ചു, അതിനായി ലോകത്തിൽ വന്നിരിക്കുന്നു.
9) യേശുവിനെ വിട്ടുതരാമെന്നു പീലാത്തോസ് പറഞ്ഞപ്പോൾ യഹൂദന്മാർ ആരെ വിട്ടുതരണമെന്നാണ് അവനോടു ആവശ്യപ്പെടുന്നത്?.
ഉ. വാക്യം. 40 ബറാബ്ബാസിനെ
വ്യക്തികൾ
യേശു
ശിഷ്യന്മാർ
ചേവകർ
മഹാപുരോഹിതന്മാർ
യഹൂദന്മാർ
പീലാത്തോസ്
സ്ഥലങ്ങൾ
സമയം
മറ്റുള്ളവ